കണ്ണൂരില്‍ ടിപ്പറിനും പിക്കപ്പ് ജീപ്പിനും ഇടയിൽപ്പെട്ട് ജീപ്പ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ ടിപ്പറിനും പിക്കപ്പ് ജീപ്പിനും ഇടയിൽപ്പെട്ട് ജീപ്പ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം


കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

photo - facebook

കണ്ണൂർ : ടിപ്പറിനും പിക്കപ്പ് ജീപ്പിനും ഇടയിൽപ്പെട്ട് പിക്കപ്പ് ജിപ്പ് ഡ്രൈവര്‍ മരിച്ചു. ചെറുപുഴ ടൗണിലെ ഡ്രൈവറായ ചുണ്ട സാധുമുക്കിലെ കുടിയില്‍ വീട്ടില്‍ ബലരാമന്‍ (65) ആണു മരിച്ചത്.

ഇന്ന് രാവിലെ ഉമ്മറപ്പെയില്‍ ക്രഷറില്‍നിന്നു തന്റെ പിക്കപ്പ് ജീപ്പിലേക്ക് സാധനം കയറ്റുമ്പോള്‍ പുറകേട്ട് വന്ന ടിപ്പര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.