മുൻ യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു
വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റും നൊബേൽ പുരസ്കാര ജേതാവുമായ ജിമ്മി കാർട്ടർ (100) അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിൽ കഴിയുകയാണ് മരണം സംഭവിച്ചത്. 2002 സമാധനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ അദ്ദേഹം അമേരിക്കയുടെ 39-ാമത്തെ പ്രസിഡന്റായിരുന്നു. ഡെമോക്രാറ്റുകാരനായ കാർട്ടർ 1977 മുതൽ 1981വരെ യുഎസ് പ്രസിഡന്റായിരുന്നു. (Jimmy Carter has passed away)
1976ലെ തെരഞ്ഞെടുപ്പിൽ അന്നത്തെ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ജെറാൾഡ് ഫോർഡിനെ തോൽപ്പിച്ചാണ് കാർട്ടർ വൈറ്റ് ഹൗസിലെത്തിയത്. 1978ൽ അദ്ദേഹം ഇന്ത്യ സന്ദർശിച്ചിരുന്നു.