മട്ടന്നൂർ കീച്ചേരി ചെള്ളേരി തുരങ്കത്തിൽ മീൻ പിടിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

മട്ടന്നൂർ  കീച്ചേരി ചെള്ളേരി തുരങ്കത്തിൽ മീൻ പിടിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു
























മട്ടന്നൂർ : കിച്ചേരി ചെള്ളേരിയിൽ കനാൽ തുരങ്കത്തിൽ മീൻ പിടിക്കാനിറങ്ങിയ യുവാവ് മരണപ്പെട്ടു. കോളാരി കുഭം മൂലയിലെ പി.കെ. റാഷിദ് (30) ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരമാണ് സംഭവം. പഴശ്ശി ഇറിഗേഷൻ്റെ അധിനതയിലുള്ള തുറങ്കത്തിൽ ഇന്ന് ഉച്ചയോടെയാണ് റാഷിദ് സുഹൃത്തുക്കളോടപ്പം മീൻ പിടിക്കാൻ പോയതെന്ന് പറയുന്നു.

ചാവശ്ശേരി പറമ്പിലെ ചിക്കൻ സ്റ്റാൾ ഉടമയാണ്.

കോളാരിയിലെ ചോലയിൽകാദർ - സുബൈദ ( കാറാട്) ദമ്പതികളുടെ മകനാണ്.

ഭാര്യ:വാഹിദ

മക്കൾ: മുഹാദ്, സിദറത്തുൽ മുൻതഹ, ഹംദാൻ മയ്യിത്ത് ഇപ്പോൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ