സഞ്ജയ് മല്‍ഹോത്ര ആര്‍ബിഐ ഗവര്‍ണര്‍; ബുധനാഴ്ച ചുമതലയേൽക്കും
ന്യൂഡല്‍ഹി: റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്രയെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണറായി നിയമിച്ചു. ബുധനാഴ്ച അദ്ദേഹം ചുമതലയേൽക്കും. (Sanjay Malhotra)
മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ശക്തികാന്ത ദാസിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് നിയമനം. രാജസ്ഥാൻ കേഡറിൽ നിന്നുള്ള 1990 ബാച്ച് ഐഎഎസ് ഓഫീസറാണ് സഞ്ജയ് മൽഹോത്ര.