കോടതികളിൽ സ്വാഭാവിക നീതി പോലും നിഷേധിക്കപ്പെടുന്നു: സി പി എ ലത്വീഫ്
കണ്ണൂർ: ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം പണിയാൻ അനുമതി കൊടുത്ത കോടതി വിധി തികച്ചും അന്യായവും ഭരണഘടന മൂല്യങ്ങൾക്കെതിരുമായിരുന്നുവെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻ്റ് സി.പി.എ ലത്വീഫ് പറഞ്ഞു. ഡിസംബർ -06 ഫാഷിസ്റ്റ് വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി ആരാധനാലയ സംരക്ഷണ നിയമം നടപ്പിലാക്കുക എന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി സംഘടപ്പിച്ച ഫാഷിസ്‌റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോൾ ശാഹി സംഭാൽ മസ്ജിദിലും അജ്മീർ ദർഗയിലും ഹിന്ദുത്വർ അവകാശവാദമുന്നയിച്ചിരുക്കുയാണ്. സർവ്വേ ആവശ്യപ്പെട്ട് സമർപ്പിക്കുന്ന ഹരജിയിൽ മസ്ജിദ് കമ്മിറ്റിയുടെ വാദം കേൾക്കുക പോലും ചെയ്യാതെയാണ് ഹിന്ദുത്വരുടെ വാദം
കോടതി അംഗീകരിക്കുന്നത്. സ്വാഭാവിക നീതി പോലും നിഷേധിക്കപ്പെടുകയാണ്. സംഘ്പരിവാറിൻ്റെ ന്യായങ്ങൾ കോടതികളെ പോലും സ്വാധീനിച്ചിരിക്കുകയാണെന്നും സി.പി.എ ലത്വീഫ് പറഞ്ഞു.
പഴയ ബസ്റ്റാൻ്റിൽ നടന്ന സംഗമത്തിൽ ജില്ലാ പ്രസിഡൻ്റ് എ.സി ജലാലുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻ്റ് എ ഫൈസൽ, ഓർഗനൈസിങ്ങ് സെക്രട്ടറി എൻ പി ഷക്കീൽ , സെക്രട്ടറിമാരായ ഷംസുദ്ദീൻ മൗലവി, മുസ്തഫ നാറാത്ത്, മണ്ഡലം പ്രസിഡൻ്റ് ഇഖ്ബാൽ, വിമൻ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് സമീറ ഫിറോസ് സംസാരിച്ചു.