ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ പോത്തു കുട്ടികളെ വിതരണം ചെയ്തു

ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ പോത്തു കുട്ടികളെ വിതരണം ചെയ്തു 


























 ഇരിട്ടി:  നഗരസഭയുടെ നേതൃത്വത്തിൽ പോത്തുകുട്ടികളുടെ വിതരണം നടന്നു. നഗരസഭയുടെ  33 വാർഡുകളിലായി 66 പോത്തുകുട്ടികളെയാണ്  വിതരണം ചെയ്തത്.  18000 രൂപ വില വരുന്ന ഏഴുമാസം പ്രായം എത്തിയ നൂറിനും 130 നും ഇടയിൽ തൂക്കം വരുന്ന പോത്തുകുട്ടികളെയാണ് വിതരണം ചെയ്തത്. പോത്തിന്റെ പകുതി തുകയാണ് ഉപക്താക്കൾ എടുക്കേണ്ടത്. പുന്നാട് വെച്ച് നടന്ന വിതരണ ചടങ്ങിന്റെ  ഉദ്ഘാടനം ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത നിർവഹിച്ചു. പി. പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. സുരേഷ്, പി. കെ. ബൽക്കീസ്, കെ. സോയ, എ. കെ. രവീന്ദ്രൻ മറ്റ് കൗൺസിലർമാരും പങ്കെടുത്തു.