ഷവർമ ഉണ്ടാക്കുന്ന തീയതിയും സമയവും കർശനമായും രേഖപ്പെടുത്തണമെന്ന നിർദേശം നൽകി ഹൈക്കോടതി

ഷവർമ ഉണ്ടാക്കുന്ന തീയതിയും സമയവും കർശനമായും രേഖപ്പെടുത്തണമെന്ന നിർദേശം നൽകി ഹൈക്കോടതി

2022-ല്‍ കാസര്‍ഗോഡ് 16 വയസുകാരി ഷവര്‍മ്മ കഴിച്ച് മരിച്ച കേസിലാണ് ഹൈക്കോടതി നടപടി



ഷവർമ ഉണ്ടാക്കുന്ന തീയതിയും സമയവും കർശനമായും രേഖപ്പെടുത്തണമെന്ന നിർദേശം നൽകി ഹൈക്കോടതി

എറണാകുളം: സംസ്ഥാനത്ത് ഷവർമ അടക്കമുള്ള സാധനങ്ങൾ തയ്യാറാക്കിയതിന്റെ സമയവും തീയതിയും കൃത്യമായി പാക്കറ്റുകളിൽ രേഖപ്പെടുത്തണമെന്ന നിർദേശം കർശമായി നടപ്പാക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. കാസർ​ഗോഡ് പ്ലസ് വൺ വിദ്യാർഥിനി മരിച്ച സംഭവത്തെ തുടർന്ന് മാതാവ് നൽകിയ ഹർജി തീർപ്പാക്കികൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുൻ ഉത്തരവിലെ നിർദേശം കർശനമായി നടപ്പിലാക്കണമെന്ന് അറിയിച്ചത്.

മകളുടെ മരണത്തിന് കാരണം ബന്ധപ്പെട്ടവർ കൃത്യമായുള്ള പരിശോധന നടത്തി ഭക്ഷണ സാധനങ്ങളുടെ ​ഗുണനിലവാരം ഉറപ്പാക്കാത്തതുകൊണ്ടാണെന്ന് ചൂണ്ടികാട്ടി മാതാവ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഒരു ആവശ്യം ഉന്നയിച്ച് ഹർജി നൽകിയത് കണക്കിലെടുത്ത് കോടി ചെലവിന് വേണ്ടി 25,000 രൂപ ഹർജികാരിക്കായി നൽകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.




കേസ് പരിഗണിക്കുന്ന കാസർകോട് അഡീഷണൽ സെഷൻസ് കോടതി ഹർജിക്കാരിക്ക് നഷ്ടപരിഹാരം നൽകുന്നതിനായി രണ്ടു മാസത്തിനകം കേസ് പരി​ഗണിക്കണമെന്നും കോടതി നിർദേശിച്ചു. 2022ല്‍ കാസര്‍ഗോഡ് 16 വയസുകാരി ഷവര്‍മ്മ കഴിച്ച് മരിച്ച കേസിലാണ് ഹൈക്കോടതി നടപടി.