ഹെൽത്ത് ഇൻഷുറൻസ് കണ്ണൂരിൻ്റെ പൊതുജന സേവന പദ്ധതിയുടെ ഭാഗമായി ഡിഡിആർ സി ലാബുമായി സഹകരിച്ച് സൗജന്യ ബ്ലഡ് പരിശോധന ക്യാമ്പ് നടത്തി

സൗജന്യ ബ്ലഡ് പരിശോധന ക്യാമ്പ് 































ഇരിട്ടി: ഹെൽത്ത് ഇൻഷുറൻസ് കണ്ണൂരിൻ്റെ പൊതുജന സേവന പദ്ധതിയുടെ ഭാഗമായി ഡിഡിആർ സി ലാബുമായി സഹകരിച്ച് സൗജന്യ ബ്ലഡ് പരിശോധന ക്യാമ്പ് നടത്തി. ജനുവരി 15 വരെ ജില്ലയിലെ ഡിഡിആർസി യുടെ പത്ത് ലാബുകളിലാണ് പരിശോധന ക്യാമ്പ്. 6000 രൂപ വരുന്ന അമ്പതിലധികം ടെസ്റ്റുകൾ പുരുഷൻമാർക്ക് 2988 രൂപക്കും സ്ത്രീകൾക്ക് 3288 രൂപയ്ക്കും നൽകും. ക്യാമ്പിൻ്റെ ഉദ്ഘാടനം ഇരിട്ടി ഡിഡിആർസിയിൽ ഇരിട്ടി എസ് എച്ച് ഒ എ . കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഉൽഘാടനത്തിൻ്റെ ഭാഗമായി ബി പി , ഷുഗർ പരിശോധന സൗജന്യമായിരിക്കും. കണ്ണൂർ ഹെൽത്ത് ഇൻഷുറൻസ് ചെയർമാൻ വി. ജി. സുനിൽ അധ്യക്ഷത വഹിച്ചു. വ്യാപാരി നേതാക്കളായ ഒ. വിജേഷ്, റജി തോമസ്, പ്രഭാകരൻ എടക്കാനം, ഡോക്ടർമാരായ മാത്യു കുര്യൻ, റാണിതമ്പി, ഡിഡിആർസി പ്രതിനിധികളായ ലിജിൻ പ്രകാശ്, എം. നിഖിൽ എന്നിവർ സംസാരിച്ചു.