ഇരിട്ടിയിലെ പോലീസ് ഉദ്യോഗസ്ഥരെ ഇരിട്ടി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ആദരിച്ചു
ഇരിട്ടി : കിളിയന്തറയിൽ അപകടത്തിൽ മരിച്ച യുവാവിൻ്റെ ഇൻക്വെസ്റ്റ് നടപടികൾ 8 മണിക്കൂറുകൊണ്ട് ചെന്നൈയിൽ എത്തി പൂർത്തിയാക്കിയ ഉദ്യോഗസ്ഥരായ ഇരിട്ടി സി ഐ കെ. കുട്ടികൃഷ്‌ണനെയും, എസ് ഐ റെജി സ്‌കറിയെയും ഇരിട്ടി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ആദരിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് ടൈറ്റ്സ് ബെന്നി അധ്യക്ഷത വഹിച്ചു. കുട്ടികൃഷ്‌ണൻ, റെജി സ്‌കറിയ, അജയൻ പായം എന്നിവർ പ്രസംഗിച്ചു