കോഴിക്കോട് റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന് ദാരുണാന്ത്യം; അപകടം ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ
@noorul ameen
കോഴിക്കോട് ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ഇരുപതുകാരനായ ആല്‍വിന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30ന് ആയിരുന്നു അപകടം നടന്നത്. അപകടകരമായ റീല്‍സ് ചിത്രീകരണമാണ് യുവാവിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബീച്ച് റോഡില്‍ അപകടകരമായ രീതിയില്‍ കാര്‍ ചേസിംഗ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുകയായിരുന്നു ആല്‍വിന്‍. ഇതിനിടെ കൂട്ടത്തിലുള്ള വാഹനം ആല്‍വിനെ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല