ആശുപത്രി നിക്കാഹ് വേദിയായി; തലശേരി സ്വദേശി ഫിദയും ഇരിട്ടി അയ്യപ്പൻ കാവ് സ്വദേശി ഷാനിസുംഅപൂർവ്വ വധൂ വരന്മാരായി
@noorul ameen
തലശ്ശേരി : മൈലാഞ്ചി ചോപ്പിൻ്റെ മൊഞ്ചുമായി പുതുവസ് ത്രങ്ങളണിഞ്ഞെത്തിയ മണവാട്ടിയുടെയും മണവാളന്റെയും മുഖത്ത് ആഹ്ലാദം നിറഞ്ഞ നിമിഷമായിരുന്നു. അത് നീട്ടിവയ്ക്കാൻ ആലോ ചിച്ച നിക്കാഹ് നിശ്ചയിച്ച നാളിൽതന്നെ നട ത്തിയതിന്റെ സന്തോഷം. തലശേരി കോ-ഓപ്പ റേറ്റീവ് ആശുപത്രിയാണ് രണ്ട് കുടുംബത്തിലും ആഹ്ലാദം നിറച്ച നിക്കാഹിന് വേദിയായത്. ഇരിട്ടി അയ്യപ്പൻ കാവ് സ്വദേശി ഷാനിസ് തലശേരി സ്വദേശി ബഷിറിന്റെ മകൾ ഫിദയെ ജീവിതസഖിയാക്കിയത് ആശുപത്രിയിൽവച്ച്.
അപകടത്തിൽ പരിക്കേറ്റ് തുടയെല്ല് പൊട്ടി ആശുപത്രിയിലായിരുന്നു വധുവിൻ്റെ പിതാവ് ബഷീർ. നിക്കാഹ് മാറ്റിവയ്ക്കാൻ ആദ്യം ആലോചിച്ചതാണ്. ഒടുവിൽ നിശ്ചയിച്ച ദിവസം തന്നെ ആശുപത്രിയിൽ നടത്താൻ തീരുമാനിച്ചു. ആശുപത്രി അധികൃതർ നിക്കാഹിന് പ്രത്യേക മു റിയുമൊരുക്കി
ആശംസയുമായി ബന്ധുക്കളും ആശുപത്രി അധികൃതരുമായി ഏതാനും പേർ. നിക്കാഹിന്റെ റീൽസും നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.