മധ്യപ്രദേശിൽ വിദ്യാർഥി അധ്യാപകനെ വെടിവച്ചുകൊന്നു


മധ്യപ്രദേശിൽ വിദ്യാർഥി അധ്യാപകനെ വെടിവച്ചുകൊന്നു


ഭോപ്പാൽ > മധ്യപ്രദേശിൽ പ്ലസ് ടൂ വിദ്യാർഥി അധ്യാപകനെ വെടിവച്ചുകൊന്നു. ഛത്തർപൂരിലാണ് സംഭവം. ധമോറ ​ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായ സുരേന്ദ്ര കുമാർ സക്സേന (55)യാണ് കൊല്ലപ്പെട്ടത്. സ്കൂളിലെ പ്ലസ് ടൂ വിദ്യാർഥിയാണ് അധ്യാപകനെ കൊലപ്പെടുത്തിയത്. അഞ്ച് വർഷമായി പ്രിൻസിപ്പലാണ് സുരേന്ദ്ര കുമാർ.

തോക്കുമായി സ്കൂളിലെത്തിയ വിദ്യാർഥി ഓഫീസിലെത്തി അധ്യാപകനു നേരെ വെടിയുതിർക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ അധ്യാപകൻ തൽക്ഷണം മരിച്ചു. ശേഷം വിദ്യാർഥി സ്കൂളിലെ തന്നെ മറ്റൊരു വിദ്യാർഥിക്കൊപ്പം സുരേന്ദ്ര കുമാറിന്റെ ഇരുചക്രവാഹനത്തിൽ രക്ഷപെട്ടു. പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.