ഉളിയിലിൽ കെ -സ്റ്റോർ തുടങ്ങി
ഉളിയിൽ : ഉളിയിൽ ആരംഭിച്ച കെ. സ്റ്റോർ നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ അബ്ദുൾ ഖാദർ കോമ്പിൽ അധ്യക്ഷനായി. റേഷനിംങ് ഇൻസ്പെക്ടർ കെ.കെ. സന്തോഷ്, നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, കൗൺസിലർമാരായ ടി.കെ. ഷരീഫ , പി.ഫൈസൽ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ചന്ദ്രൻ തില്ലങ്കേരി, എൻ. ശശിധരൻ, എൻ.വി. ബാലകൃഷ്ണൻ, ആർ.കെ. മുജീബ്, സുബൈർ മാക്ക , കെ രാജൻ, വി.പി. സോമൻ, കെ.വി. പവിത്രൻ, റേഷൻ ഷോപ്പ് ഉടമ പി.കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
റേഷൻ സാധനങ്ങളോടപ്പം മറ്റ് അവശ്യസാധനങ്ങളും മിതമായ വിലയിൽ വിതരണം ചെയ്യുക ലക്ഷ്യമിട്ടാണ് റേഷൻ ഷോപ്പ് കെ. സ്റ്റോറുകളാക്കി മാറ്റുന്നത്.