പരിയാരത്ത് ടൈല്‍സ് ഒട്ടിക്കുന്ന പശ മൂക്കിലായി പിഞ്ചു കുഞ്ഞ് മരിച്ചു; അപകടം അമ്മ കുളിക്കാൻ പോയതിന് പിന്നാലെ
തളിപ്പറമ്പ് : ടൈല്‍സ് ഒട്ടിക്കാൻ ഉപയോഗിക്കുന്ന പശ മൂക്കിനകത്തുകയറി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.
ചെറുവത്തൂരില്‍ താമസിക്കുന്ന രാജസ്ഥാൻ സ്വദേശികളായ ദമ്ബതികളുടെ ആണ്‍കുട്ടിയാണ് ഇന്ന് വെളുപ്പിന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണമടഞ്ഞത്.
ഇന്നലെ രാവിലെ കുട്ടിയുടെ പിതാവ് ധനുസിംഗ് ജോലിക്ക് പോയിരുന്നു. രണ്ട് വയസുള്ള മറ്റൊരു കുട്ടിയെ കാവലിരുത്തി അമ്മ കുളിക്കാൻ പുറത്തേക്ക് പോയി.
തിരിച്ചുവന്നപ്പോള്‍ വായയുടെ സമീപത്തും മൂക്കിന് സമീപത്തും പശ കാണപ്പെട്ടു. ഇത് തുടച്ച് വൃത്തിയാക്കുമ്ബോഴേക്കും കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെട്ടു.
തുടർന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ടൈല്‍സ് ഒട്ടിക്കാൻ ഉപയോഗിക്കുന്ന പശ മൂക്കിനകത്തുകയറിയാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.