വളപട്ടണത്തെ കവർച്ച: പ്രതി ലിജീഷ് മുൻപും മോഷണം നടത്തി ; മോഷണമുതൽ സൂക്ഷിച്ചത് കട്ടിലിനടിയിലെ പ്രത്യേക അറയിൽ
@noorul ameen
കണ്ണൂര്‍: വളപട്ടണത്ത് വീട് കുത്തിത്തുറന്ന് 300 പവൻ സ്വർണവും ഒരു കോടിയോളം രൂപയും മോഷ്ടിച്ച സംഭവത്തിൽ അറസ്റ്റിലായ അയൽവാസിയായ പ്രതി ലിജീഷ് മുൻപും മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ്.(Valapattanam robbery)
ഇയാൾ കഴിഞ്ഞ വർഷം കണ്ണൂർ കീച്ചേരിയിൽ നടന്ന മോഷണത്തിലും പ്രതിയാണെന്നാണ് പോലീസ് കണ്ടെത്തിയത്. അന്ന് പൊലീസിന് പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല.
എന്നാൽ, ഇത്തവണ നിർണായകമായത് മോഷണം നടത്തിയപ്പോൾ പതിഞ്ഞ വിരലടയാളമാണ്. രണ്ട് വിരലടയാളങ്ങളും ഒന്നാണെന്ന് തെളിഞ്ഞപ്പോഴാണ് ലിജീഷ് തന്നെയാണ് തങ്ങൾ തേടുന്ന പ്രതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മനസിലാക്കിയത്.
പ്രതിയുടെ വീട്ടിൽ നിന്ന് തന്നെ പണവും സ്വർണ്ണവും കണ്ടെത്തിയിരുന്നു. കട്ടിലിനടിയിൽ പ്രത്യേക അറയുണ്ടാക്കിയാണ് ഇയാൾ മോഷണമുതൽ സൂക്ഷിച്ചത്.