അപകടത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണവള മോഷ്ടിച്ചു; ദൃശ്യം വൈറലായതോടെ കേസെടുത്ത് പൊലീസ്
![](https://timeskerala.com/wp-content/uploads/2024/12/2454922-bangle-theft-1-768x461.webp)
മുംബൈ: കുർളയിൽ ബസ് അപകടത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണവള മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറൽ. മോഷണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. (Mumbai Bus CrashMumbai Bus Crash)
അപകടത്തിൽ മരിച്ച കാനിസ് ഫാത്തിമ അൻസാരിയെന്ന സ്ത്രീയുടെ വളകളാണ് മോഷ്ടിച്ചത്. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ മനുഷത്വരഹിതമായ പ്രവൃത്തിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വളമോഷ്ടിച്ചയാളെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.