പടിഞ്ഞാറത്തറ തെങ്ങുംമുണ്ടയിൽ ഇലക്ട്രിക് പോസ്റ്റ് വീണ് വീട്ടമ്മയ്ക്ക് പരിക്ക്
പടിഞ്ഞാറത്തറ തെങ്ങുംമുണ്ട മുക്കത്ത് അബ്ദുള്ളയുടെ ഭാര്യ സഫീറയ്ക്കാണ് പരിക്കേറ്റത്. രാവിലെ മകളെ മദ്രസയി ലാക്കി തിരിച്ചു വരുമ്പോഴാണ് അപകടം. വൈദ്യുതി ലൈനിനുമുകളിലേക്ക് പനപൊട്ടി വീണതോടെ പോസ്റ്റ് തകർന്ന് സഫീറയുടെ ദേഹത്ത് പതിക്കുകയായിരുന്നു. തലയ്ക്കും കാലിനും പരിക്കേറ്റ സഫീറയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.