വിഷ രഹിത പച്ചക്കറിത്തോട്ടം പായം ഗവ: യു പി സ്കൂൾ തുടക്കമായി

വിഷ രഹിത   പച്ചക്കറിത്തോട്ടം 
പായം ഗവ: യു പി സ്കൂൾ തുടക്കമായി 





























ഇരിട്ടി: ദേശീയ പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി (ഇ ഇ പി) പായം ഗവ: യു പി സ്കൂളിൽ ജൈവ പച്ചക്കറിത്തോട്ടം ഒരുങ്ങുന്നു. സ്കൂളിലെ കുട്ടി കർഷകരും പ്രദേശത്തെ മികച്ച കർഷകരായ  വേണു പായം, രാജൻ മയ്യിൽ എന്നിവർ പച്ചക്കറിതൈകൾ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധമാധ്യാപിക  റഷീദ ബിന്ദു, പി ടിഎ പ്രസിഡന്റ് ഷിതു കരിയാൽ, മദർ പി ടി എ പ്രസിഡന്റ് സൗമ്യ ഷിബു, ബജേഷ് കോണ്ടമ്പ്ര, അശ്വതി നിധീഷ്, സതീഷ് കുമാർ എന്നിവർ സംസാരിച്ചു.  അധ്യാപകരും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. ചെറുപ്പം മുതൽ കുട്ടികളിൽ കൃഷിയോട് ആഭിമുഖ്യം വളർത്തുക എന്നതാണ് പദ്ധതി കൊണ്ട്  ലക്ഷ്യമിടുന്നു.