ബിജെപി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു
ഇരിട്ടി: ആർച്ചറി ചാമ്പ്യൻഷിപ്പിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം നേടി ദേശീയ തലത്തിലേക്ക് സെലക്ഷൻ ലഭിച്ച ശ്രീനന്ദിനെ ഭാരതീയ ജനതാ പാർട്ടി പയഞ്ചേരി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ബിജെപി ഇരിട്ടി മണ്ഡലം പ്രസിഡൻ്റ് സത്യൻ കൊമ്മേരി ഉപഹാരം നൽകി. ഇരിട്ടി ഏരിയ പ്രസിഡന്റ് പ്രശോഭ്, ബൂത്ത് ജനറൽ സെക്രട്ടറി പി. രഘുനാഥ് എന്നിവർ സന്നിഹിതരായിരുന്നു. ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീനന്ദ് ഉവ്വാപ്പള്ളി സ്വദേശികളായ രഞ്ജിത്ത്, നിഖിത ദമ്പതികളുടെ മകനാണ്.