കണ്ണപുരം റിജിത്ത് വധക്കേസ്; എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി

കണ്ണപുരം റിജിത്ത് വധക്കേസ്; എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി



ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസില്‍ എല്ലാ പ്രതികളും കുറ്റക്കാരനെന്ന് കണ്ടെത്തി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ 9 പേരാണ് പ്രതികള്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2005 ഒക്ടോബര്‍ മൂന്നിനാണ് കൊലപാതകം നടന്നത്. ശിക്ഷാവിധി ജനുവരി 7ന്. പത്ത് പ്രതികളില്‍ ഒരാളായ കോത്തല താഴെവീട്ടില്‍ അജേഷ് വാഹനാപകടത്തില്‍ മരിച്ചിരുന്നു.

സംഭവ ദിവസം രാത്രി ഒമ്പത് മണിയോടെ ചുണ്ട തച്ചന്‍ക്കണ്ടി ക്ഷേത്രത്തിനടുത്ത് വെച്ച് സൃഹുത്തുക്കള്‍ക്കൊപ്പം നടന്ന് പോവുന്നതിനിടയിലാണ് പ്രതികള്‍ 26കാരനായ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. കുടെയുണ്ടായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ കെ വി നികേഷ്, ചിറയില്‍ വികാസ്, കെ വിമല്‍ തുടങ്ങിയവര്‍ക്ക് വെട്ടേറ്റിരുന്നു.

ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ കണ്ണപുരം ചുണ്ടയിലെ വയക്കോടന്‍ വീട്ടില്‍ വി വി സുധാകരന്‍, കോത്തല താഴെവീട്ടില്‍ കെ ടി ജയേഷ്, വടക്കെ വീട്ടില്‍ വി വി ശ്രീകാന്ത്, പുതിയപുരയില്‍ പി പി അജീന്ദ്രന്‍, ഇല്ലിക്കല്‍ വളപ്പില്‍ ഐ വി അനില്‍കുമാര്‍, പുതിയ പുരയില്‍ പി പി രാജേഷ്, ചാക്കുള്ള പറമ്പില്‍ സി പി രഞ്ജിത്ത്, വടക്കെവീട്ടില്‍ വി വി ശ്രീജിത്ത്, തെക്കേ വീട്ടില്‍ ടി വി ഭാസ്‌കരന്‍ എന്നിവരാണ് കുറ്റക്കാര്‍.