മട്ടന്നൂർ പത്തൊന്‍പതാം മൈലില്‍ സ്വകാര്യ ബസ് തട്ടി യുവതി മരിച്ചു

പത്തൊന്‍പതാം മൈലിലെ ജീഷ്മ വിടപറഞ്ഞു





































 
മട്ടന്നൂര്‍: പത്തൊന്‍പതാം മൈലില്‍ സ്വകാര്യ ബസ് തട്ടി യുവതി മരിച്ചു. പത്തൊന്‍പതാം മൈലിലെ പൈതൃകം വീട്ടില്‍ ജീഷ്മ(38) ആണ് മരിച്ചത്. 
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. മട്ടന്നൂര്‍- ഇരിട്ടി റോഡില്‍ പത്തൊന്‍പതാം മൈലിലാണ് അപകടമുണ്ടായത്.
സി.വി. മാധവന്‍- പങ്കജാക്ഷി ദമ്പതികളുടെ മകളാണ് ജീഷ്മ. ഭര്‍ത്താവ് : കമലാക്ഷന്‍(ചാവശ്ശേരി സഹകരണ ബാങ്ക് ജീവനക്കാരന്‍). മകള്‍ : അളകനന്ദ (ഇരിട്ടി ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി).