കണ്ണൂർ പഴയങ്ങാടിയിൽ കുഴഞ്ഞുവീണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
മാടായി: കണ്ണൂരില്‍ കുഴഞ്ഞുവീണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മാടായി ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനിയും കണ്ണൂര്‍ പഴയങ്ങാടി വെങ്ങര സ്വദേശിനിയുമായ എന്‍ വി ശ്രീനന്ദ (15) ആണ് മരിച്ചത്.ഇന്ന് രാവിലെ 9 മണിയോടെയാണ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണത്
സ്‌കൂളില്‍ പോകുന്നതിന് ബസ് കയറുന്നതിനായി സഹോദരനൊപ്പം പോകുകയായിരുന്നു ശ്രീനന്ദ. ഇതിനിടെയാണ് റോഡിന് സമീപമുള്ള തോട്ടിലേക്ക് കുട്ടി കുഴഞ്ഞുവീണത്. നാട്ടുകാര്‍ എത്തിയാണ് കുട്ടിയെ തോട്ടില്‍ നിന്ന് കരയ്ക്ക് കയറ്റിയത്.ഉടന്‍ തന്നെ ശ്രീനന്ദയെ ആശുപതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.