മാമി തിരോധാനക്കേസ്: ഡ്രൈവറെ കാണാനില്ലെന്ന് പരാതി, വ്യാപക അന്വേഷണം

മാമി തിരോധാനക്കേസ്: ഡ്രൈവറെ കാണാനില്ലെന്ന് പരാതി, വ്യാപക അന്വേഷണം 



കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്ത്. ഇയാളുടെ ഡ്രൈവറെ കാണാനില്ലെന്ന് പരാതി ലഭിച്ചു.(Realtor Mami missing case )

ഡ്രൈവർ രജിത് കുമാറിനെയാണ് കാണാതായത്. നടക്കാവ് പോലീസിലാണ് കുടുംബം പരാതി നൽകിയത്. ഇതിൽ പറയുന്നത് രജിത് കുമാറിനെ കഴിഞ്ഞ 7 മുതൽ കാണാനില്ല എന്നാണ്.

മാമി തിരോധാനക്കേസിൽ ചോദ്യംചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇയാൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രജിത് കുമാറിനെയും കാണാതാകുന്നത്.