സസ്നേഹം ഇരിട്ടി മഹോൽസവം

സസ്നേഹം ഇരിട്ടി മഹോൽസവം  
























 ഇരിട്ടി:   ഇരിട്ടി മഹോൽസവത്തിന്റെ ഭാഗമായി  രണ്ടാം ദിവസം നടന്ന  സാംസ്കാരിക സമ്മേളനം  നടൻ പി. പി.  കുഞ്ഞികൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. നഗരസഭാ വൈസ്‌ ചെയർമാൻ പി .പി. ഉസ്മാൻ അധ്യക്ഷനായി. വി. പി. അബ്‌ദുൾറഷീദ്‌, കെ. വി. രാജീവൻ, പി. പ്രഭാകരൻ, അയൂബ്‌ പൊയിലൻ, റജി തോമസ്‌, പി. അലിഹാജി, ജി. ശശിധരൻ നായർ, എം. ജാഫർ എന്നിവർ പ്രസംഗിച്ചു . കണ്ണൂർ നാട്ടറിവ്‌ നാടൻ കലാവേദിയുടെ വായ്ത്താരി നാടൻ പാട്ടുമേളയും നടന്നു.
രാവിലെ നടന്ന  അങ്കണവാടി കലോത്സവം  പായം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. രജനി ഉദ്‌ഘാടനം ചെയ്തു. ടി. കെ. ഫസീല അധ്യക്ഷയായി. ജിസ്മി അഗസ്റ്റിൻ പദ്ധതി വിശദീകരിച്ചു. ടി. വി. ശ്രീജ, പി. ബഷീർ, വി. പുഷ്‌പ എന്നിവർ സംസാരിച്ചു. വൈകിട്ട്‌ ലഹരിക്കെതിരെ പ്രഭുനാഥ്‌ ചെറുകുന്നിന്റെ ‘രസതന്ത്രം’ ഒറ്റയാൾ നാടകം അരങ്ങേറി.
വെള്ളിയാഴ്ച  ഉച്ചക്കുശേഷം  2മണിക്ക്  ഭിന്നശേഷി സംഗമം നഗരസഭാ ചെയർപേഴ്‌സൺ  കെ. ശ്രീലതയും വൈകിട്ട്‌ 5ന് സാംസ്കാരിക സമ്മേളനം സണ്ണിജോസഫ്‌ എംഎൽഎയും ഉദ്‌ഘാടനം ചെയ്യും. രാത്രി ഏഴിന്‌ രഹ്‌നയും സംഘവും അവതരിപ്പിക്കുന്ന ഇശൽ സന്ധ്യ മാപ്പിളപ്പാട്ട്‌ മേളയും നടക്കും.