പായം കരിയാൽ മേഖലയിൽ കാട്ടനഎത്തുന്നത് ആദ്യം

പായം കരിയാൽ മേഖലയിൽ കാട്ടന
എത്തുന്നത് ആദ്യം

































































ഇരിട്ടി : പായം കരിയാൽ മേഖലയിൽ കാട്ടന
എത്തുന്നത് ആദ്യം. ജനവാസ മേഖലയിൽ കാട്ടാന എത്തിയതിന്റെ ഭീതിയിലാണ് പ്രദേശവാസികൾ. പഞ്ചായത്തും വനം വകുപ്പും പോലീസും നാട്ടുകാരും ചേർന്ന് ആനയെ തുരത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.

ജബ്ബാർ കടവ് ടെസ്റ്റിംഗ് ഗ്രൗണ്ടിന് സമീപത്ത് വെച്ച് ആന ഓടിച്ചു വിട്ട് പരിക്കേറ്റ വഴിയാത്രികൻ സനീഷ് എടൂരിലുള്ള അലൂമിനിയം ഫാബ്രിക്കേഷൻ കടയിലേക്ക് പോകുന്ന വഴിക്കാണ് ആന മുന്നിൽ ചാടിയത്. ആറളം ഫാം മേഖലയിൽ നിന്നും വന്ന രണ്ട് കൊമ്പനാനകൾ ആണ് പ്രദേശത്ത്ഭീതി സൃഷ്ടിക്കുന്നത്. ആന കൂടുതൽ ജനവാസ മേഖലകളിലേക്ക് പ്രവേശിക്കാതിരിക്കാൻ ജാഗ്രത പാലിച്ചാണ് അധികൃതരുടെ നടപടി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്തും വനം പോലീസ് അധികൃതർ അറിയിച്ചു.