കാക്കയങ്ങാട് : ജനവാസ കേന്ദ്രത്തിൽ പുലിയെ ആദ്യം കണ്ട സ്ഥലത്തിന്റെ ഉടമ പ്രകാശനെ രക്ഷിച്ചത് തന്റെ വളർത്ത് നായ ബ്ലാക്കി എന്ന വളർത്തുനായ എന്ന് പ്രകാശൻ

പ്രകാശനെ രക്ഷിച്ചത് തന്റെ  ബ്ലാക്കി എന്ന വളർത്തുനായ 
























































കാക്കയങ്ങാട് : ജനവാസ കേന്ദ്രത്തിൽ പുലിയെ ആദ്യം  കണ്ട സ്ഥലത്തിന്റെ ഉടമ പ്രകാശനെ രക്ഷിച്ചത് തന്റെ  വളർത്ത് നായ ബ്ലാക്കി എന്ന വളർത്തുനായ എന്ന് പ്രകാശൻ . എല്ലാ ദിവസം പുലർച്ചെ പ്രകാശനൊപ്പം  ബ്ലാക്കിയും   പച്ചക്കറിക്ക് വെള്ളമൊഴിക്കാൻ പോകുമ്പോൾ കൂടെ ഉണ്ടാകാറുണ്ട്.  പതിവ് പോലെ ബ്ലാക്കിയും പ്രകാശനും പച്ചക്കറി തോട്ടത്തിലേക്ക്  പോകുമ്പോൾ  ബ്ലാക്കി അസാധരണമാം  വിധം കുരച്ച് ബഹളംവെക്കുകയും അപായ സുചന നൽകി വിട്ടിലേക്ക് ഓടിപോവുകയും ചെയ്തു. ഇതോടെയാണ്  തനിക്ക് മുന്നിലെ പൊന്തകാട്ടിൽ നിന്നും എന്തോ  പിടയുന്നത് പ്രകാശന്റെ ശ്രദ്ധയിൽ പെട്ടത്. ഏതോ വലിയ ജീവിയാണെന്ന് മനസിലാക്കിയ പ്രകാശൻ തിരിച്ച് വീട്ടിൽ എത്തി വിട്ടുകാരെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കാട്ടുപന്നിക്ക് വെച്ച കെണിയിൽ പുലി വീണതാണെന്ന്  മനസ്സിലായത്. കഴിഞ്ഞ ദിവസം വരെ പ്രകാശൻ പുലർച്ചെ ഇവിടെ ടാപ്പിംങ്ങും നടത്തിയിരുന്നു. ബ്ലാക്കി ഇല്ലായിരുന്നെങ്കിൽ തന്റെ ജീവൻ തന്നെ അപകടത്തിലാകുമെന്നായിരുന്നു  പ്രകാശൻ പറയുന്നത്.