ഇരിട്ടി ഉളിയിൽ പാലത്തിന് സമീപം ബസ്സും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരണപ്പെട്ടു

ഇരിട്ടി ഉളിയിൽ പാലത്തിന് സമീപം ബസ്സും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരണപ്പെട്ടു 




@noorul ameen 











































ഇരിട്ടി : ഉളിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.ഉളിയിൽ പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ഉളിക്കൽ കാലാങ്കി സ്വദേശികളായ കെ ടി ബീന,ബി ലിജോ എന്നിവരാണ് മരിച്ചത്

പരുക്കേറ്റ രണ്ട് പേർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇരിട്ടി ഭാഗത്തേക്ക്‌ പോകുകയായിരുന്ന കാറും മട്ടന്നൂർ ഭാഗത്തേക്ക്‌ പോവുകയായിരുന്ന ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.


അതേസമയം എറണാകുളം നോർത്ത് പറവൂർ വള്ളുവള്ളിയിൽ സ്വകാര്യ ബസ് മരത്തിലിടിച്ച് അപകടമുണ്ടായി. അപകടത്തിൽ ഡ്രൈവറും യാത്രക്കാരും ഉൾപ്പെടെ ബസിലുണ്ടായിരുന്നു 20 ഓളം പേർക്ക് പരുക്കുണ്ട്.ഗുരുവായൂരിൽ നിന്നും എറണാകുളത്തേയ്ക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

തിരുവമ്പാടി -കോടഞ്ചേരി റൂട്ടിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. തിരുവമ്പാടി -കോടഞ്ചേരി റൂട്ടിൽ തമ്പലമണ്ണയിൽ പെട്രോൾ പമ്പിന്റെ സമീപത്തു വെച്ചാണ് അപകടം .കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരുക്ക് പറ്റിയവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.ഇന്ന് പുലർച്ചെ 2.30 ഓടെ ആയിരുന്നു അപകടം .ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു നിൽക്കുകയായിരുന്നു
പരുക്കേറ്റ വരെമുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്