മാനന്തവാടി ബസ് സ്റ്റാൻഡിൽ കെ എസ് ആർ ടി സിയുടെ സമയവിവരങ്ങളടങ്ങിയ ബോർഡ് സ്ഥാപിച്ചു.
മാനന്തവാടി: കേരളത്തിനകത്തും പുറത്തും അടക്കം നിരവധി സർവീസ് നടത്തുന്ന വയനാട് ജില്ലയിലേക്ക് കെ എസ് ആർ ടി സി ക്ക് മികച്ച കളക്ഷൻ നേടിത്തരുന്ന ജനത്തിരക്കേറിയ മാനന്തവാടി ബസ്റ്റാന്റിൽ ഇരിട്ടി സമാചാർ ഓൺലൈൻ ചാനലിന്റെയും കെ എസ് ആർ ടി സിയുടെയും സഹകരണത്തോടെ മാനന്തവാടി ബസ് സ്റ്റാൻഡ് പരിസരത്ത് കെ എസ് ആർ ടി സി സമയ വിവരങ്ങളടങ്ങിയ ബോർഡ് സ്ഥാപിച്ചു.
പൊതു ജനങ്ങൾക്കും ജീവനക്കാർക്കും ഏറെ ഉപകാരപ്പെടുന്ന സംവിധാനം ഒരുക്കിയതിൽ വലിയ സന്തോഷമുണ്ടെന്നും കെ എസ് ആർ ടി സി മാനന്തവാടി സ്റ്റേഷൻ മാസ്റ്റർ കെ പി സുനിൽ കുമാർ അറിയിച്ചു. പിന്നിൽ നിന്ന് എല്ലാ പിന്തുണയമായി ബസ് ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ MVMഎം വി ശശി കൂടെ നിന്നു. ചടങ്ങിൽ ഇരിട്ടി സമാചാർ ഓൺലൈൻ ചാനൽ എം ഡി നൂറുൽ അമീൻ, വയനാട് സമാചാർ മാനന്തവാടി റിപ്പോർട്ടർ അസ്‌ലം മാനന്തവാടി,ജുബൈർ കാരാട്ട് കുന്ന്,മഹത്തായ ഉദ്യമത്തിന് നല്ലവരായ കെ എസ് ടി സി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു